മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് ആടിപ്പാടി.. കൊടുംവളവും കുത്തനെയുള്ള ഇറക്കവും.. ബ്രേക്ക് നഷ്ടമായതോടെ.. മരണം നാലായി..
പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. മാവേലിക്കര സ്വദേശി ബിന്ധു (59) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ മാര്‍ സ്ലീവ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം. മാവേലിക്കര സ്വദേശികളായ അരുണ്‍ ഹരി, രമ മോഹനന്‍, സംഗീത് എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് പോയ സംഘം തിരികെ വരികയാണ് അപകടം സംഭവിച്ചത്.കൊടുവളവ് നിറഞ്ഞ പ്രദേശത്താണ് അപകടം. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ന്നു. കുട്ടിക്കാനം മുതല്‍ മുണ്ടക്കെ വരെ കൊടും വളവുകളും കുത്തനെയുള്ള ഇറക്കങ്ങളുമാണ്. ഈ പാതയില്‍ വെച്ചാണ് അപകടം. യാത്രക്കാരില്‍ പലരും ഉറക്കത്തിലായിരുന്നു. 34 പേരാണ് ബസിൽ ഉണ്ടായിരുന്നത്.ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇയാളെ പാല മാർസ്ലീവ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ബിന്ദുവിന്റെ ഭർത്താവ് ഉണ്ണിത്താനും പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അതേസമയം ബസിന്റെ കാലപഴക്കം, ഫിറ്റ്‌നസ് എന്നിവ പരിശോധിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. അപകടം സംബന്ധിച്ച് അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് എൻഫോഴ്സ്മെൻറ് വിഭാഗം ജോയിൻറ് ട്രാൻസ്പോർട്ട് കമ്മീഷണർ ആർ. രാജീവിന് ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ നിർദേശം നൽകി.