ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് സംഭവിച്ചത്.. ഭയന്ന് നിലവിളിച്ച് യാത്രക്കാർ…..

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ മുന്നിലെ ടയർ ഊരിത്തെറിച്ചു.ബസിൽ നിന്ന് തെറിച്ച് വന്ന ടയർ ബൈക്കിലിടിച്ചെങ്കിലും ആർക്കും പരിക്കില്ല. ഇന്ന് ഉച്ചയോടെ ആലംകോടിന് സമീപം ആയിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ വഴി കിളിമാനൂരേക്ക് പുറപ്പെട്ട സിറ്റി ഫാസ്റ്റ് ബസ് ആണ് കാവുനടയിൽ വച്ച് അപകടത്തിൽപ്പെട്ടത്. കാവുനട ജങ്ഷന് സമീപം എത്തിയപ്പോൾ ഓടിക്കൊണ്ടിരുന്ന ബസിന്റെ ഇടത് വശത്തെ മുൻ ചക്രം ഇളകിപ്പോകുകയായിരുന്നു
മുൻ ചക്രം ഇല്ലാതായതോടെ ബസ് വശത്തേക്ക് ചരിഞ്ഞ് റോഡിൽ ഉരഞ്ഞാണ് നിന്നത്. യാത്രക്കാർ ഭയന്ന് ബഹളം വച്ചതോടെ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി. എന്നാൽ, ആർക്കും പരിക്കുണ്ടായില്ലെന്നത് ആശ്വാസമായി.



