കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം.. യുവാവിന് ദാരുണാന്ത്യം…
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.കൊല്ലം ആയൂര്‍ അകമണലിലാണ് അപകടം നടന്നത്.ഒഴുകുപാറക്കല്‍ സ്വദേശി ജിതിന്‍ (36) ആണ് മരിച്ചത്. കൊട്ടാരക്കരയില്‍ നിന്നും ചടയമംഗലത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറൂം തമ്മിലാണ് കൂട്ടിയിടിച്ചത്. ജിതിന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ജിതിൻ്റെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റി.

അതേസമയം കോഴിക്കോട് ജില്ലയിലെ കുണ്ടായിത്തോട് സ്‌കൂൾ വാൻ കയറി രണ്ടാം ക്ലാസ് വിദ്യാർത്ഥിയും മരണപ്പെട്ടു.ചെറുവണ്ണൂർ വെസ്റ്റ് എഎൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി സൻഹ മറിയം(8) ആണ് മരിച്ചത്. സ്കൂൾ വാനിൽ വീടിന് മുന്നിലെത്തിയ കുട്ടിയ വാനിൽ നിന്ന് ഇറങ്ങിയ ശേഷം വാഹനം പിന്നോട്ട് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.




