ഡ്രൈവർ കുഴഞ്ഞു വീണു…. ബസ് നിയന്ത്രണം വിട്ട് ഇടിച്ചു…..

അമ്പൂരി സ്‌കൂളിന് സമീപത്ത് വച്ച് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ കുഴഞ്ഞു വീണതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് ബൈക്കുകളെയും, ബൈക്ക് യാത്രികരെയും രണ്ട് കടയും ഇടിച്ചു തകര്‍ത്തു. വെള്ളറട. കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ബസ് അമ്പൂരി വഴി തിരുവനന്ത പുരത്തേക്ക് പോകവെ യാത്രാമധ്യേയാണ് അപകടത്തില്‍പ്പെട്ടത്. അമ്പൂരി സ്‌കൂള്‍ ജംഗ്ഷനില്‍ വച്ചാണ് ഡ്രൈവര്‍ കുഴഞ്ഞു വീണത്. തുടർന്ന് ബസ് റോഡ് വക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി ബൈക്കുകളെ ഇടിച്ചു വീഴ്ത്തി.

നിയന്ത്രണം വിട്ട് പിന്നിലോട്ട് നീങ്ങിയ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി കടയും തകര്‍ന്നു.അപകടത്തിൽ ബൈക്ക് യാത്രികരായ ഷിജു, ഷൈജു തോമസ് എന്നിവര്‍ക്ക് ഗുരുതര മായി പരിക്കേറ്റു.ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ എസ ്ആര്‍ ടി സി വെള്ളറട ഡിപ്പോയിലെ ഡ്രൈവര്‍ ബാദുഷ(50) ആണ് കുഴഞ്ഞുവീണത്. ബാദുഷയെ ഉടന്‍തന്നെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വെള്ളറട ഡിപ്പോയിലെ ആര്‍് എ സി 387 നമ്പര്‍ ബസ്സാണ് അപകടത്തില്‍ പ്പെട്ടത്.

അമ്പൂരി സ്‌കൂള്‍ ജംഗ്ഷനില്‍ നിരവധി ബൈക്ക് യാത്രക്കാരും റോഡില്‍ ഉണ്ടായിരുന്നു.. ബസ് ബൈക്കുകളെ ഇടിച്ചു വീഴ്ത്തു സമയത്ത് തന്നെ യാത്രക്കാര്‍ ഓട്ടം ആരംഭിച്ചു. ഇതിനിടെ ബസ് പിന്നിലോട്ട് ഉരുണ്ട് ബസ് കടയ്ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ജോസഫ് എബ്രഹാമിന്റെ ബൈക്കും ചിലങ്ക സ്‌റ്റോറിലും ഇടിച്ചു കയറുകയായിരുന്നു. കടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു ചിത്രം:റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ കെ എസ ്ആര്‍ ടി സി ബസ് ഇടിച്ചു വീഴ്ത്തിയ നിലയില്‍

Related Articles

Back to top button