വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് കെഎസ്ഇബി തൊഴിലാളിക്ക് ദാരുണാന്ത്യം….

കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ വൈദ്യുതി പോസ്റ്റില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. കെഎസ്ഇബി ലൈൻ മാറ്റുന്ന പ്രവൃത്തികള്‍ക്കിടെയാണ് അപകടം ഉണ്ടായത്. പനമരം സ്വദേശി രമേശാണ് മരിച്ചത്. രമേശ് കയറിയ മരത്തിന്‍റെ പോസ്റ്റ് ഒടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. പിന്നാലെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലാണ് സംഭവം.




