കണ്ടുനിന്നവരെല്ലാം നടുങ്ങിപ്പോയി.. കെഎസ്ഇബി ജോലിക്കിടെ തൊഴിലാളി ലൈനിൽ കുടുങ്ങി..ഒടുവിൽ… 

പത്തനംതിട്ട കുമ്പനാടിനെ നടുക്കി കെ എസ് ഇ ബി ജോലിക്കിടെ തൊഴിലാളി വൈദ്യുതി ലൈനിൽ കുടുങ്ങി. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയായ അൻവർ അലിയാണ് കെ എസ് ഇ ബിയുടെ ജോലിക്കിടെ വൈദ്യുതി ലൈനിൽ കുടുങ്ങിയത്. പശ്ചിമ ബംഗാൾ സ്വദേശിയായ അൻവർ അലി ജോലിക്കിടെ വൈദ്യുതാഘാതം ഏറ്റ് ലൈനിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഏറെ പരിശ്രമത്തിനു ശേഷമാണ് ഗുരുതരാവസ്ഥയിലായ അൻവർ അലിയെ പുറത്തെടുത്തത്. ഫയർഫോഴ്സ് എത്തും മുൻപേ നാട്ടുകാർ തന്നെ ഇയാളെ പുറത്തെടുത്തിരുന്നു. വൈദ്യുതി ലൈനിൽ കുടുങ്ങിയപ്പോൾ രക്തസമ്മർദ്ദം കൂടി അൻവർ അലിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. പുറത്തെത്തിച്ച ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വ്യക്തമാകുന്നത്.

Related Articles

Back to top button