സ്‌കൂളിന് അരികിലൂടെ വൈദ്യുതി ലൈന്‍….മാറ്റി സ്ഥാപിക്കാന്‍ കെഎസ്ഇബിക്ക് നൽകേണ്ടത്…
എറണാകുളത്ത് സ്‌കൂളിന് സമീപത്തെ ഹൈ ടെന്‍ഷന്‍ ലൈന്‍ മാറ്റാന്‍ പണം ആവശ്യപ്പെട്ട് കെഎസ്ഇബി. എടക്കാട്ടുവയല്‍ സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ലൈന്‍ മാറ്റാനാണ് പണം ആവശ്യപ്പെട്ടത്. ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് എടക്കാട്ടുവയല്‍ പഞ്ചായത്ത് 1,07,000 രൂപ നല്‍കണമെന്ന് കെഎസ്ഇബി കത്ത് നല്‍കി.
സ്‌കൂളിന്റെ മതിലിനോട് ചേര്‍ന്നാണ് ഹൈ ടെന്‍ഷന്‍ ലൈന്‍ കടന്നു പോകുന്നത്. സ്‌കൂള്‍ അധികൃതരും പഞ്ചായത്ത് അധികൃതരും നാട്ടുകാരും പലതവണ ഈ അപകടസാധ്യത ചൂണ്ടിക്കാണിച്ച് കെഎസ്ഇബിയുമായി ബന്ധപ്പെട്ടിരുന്നു. ലൈന്‍ മാറ്റാന്‍ ഇതുവരെ കെഎസ്ഇബി തയാറായില്ല. എന്നാല്‍ നിരന്തരം പ്രശ്‌നമുന്നയിച്ചതോടെ ഇത്തരമൊരു വിചിത്ര ആവശ്യവുമായി കെഎസ്ഇബി മുന്നോട്ട് വരികയായിരുന്നു.