കെഎസ്ഇബി കരാർ ജീവനക്കാരുടെ ദിവസവേതനം വർധിപ്പിച്ചു

കെഎസ്ഇബിയിൽ പ്രസരണ വിഭാഗത്തിനു കീഴിലെ ലൈൻമെയ്ന്റനൻസ് സെക്‌ഷനിലെ കരാർ ജീവനക്കാരുടെ ദിവസവേതനം വർധിപ്പിച്ചു. ഇലക്ട്രിസിറ്റി വർക്കർമാർക്ക് 850 രൂപയും ലൈൻമാൻമാർക്ക് 950 രൂപയുമാണു വർധിപ്പിച്ചത്. വിതരണ വിഭാഗത്തിലെ ജീവനക്കാരുടേതിന്​ സമാനായ പ്രസരണ വിഭാഗത്തിന് കീഴിലുള്ള ലൈൻമെയിന്റനൻസ് വിഭാഗങ്ങളിലെ ലൈൻമാൻമാർക്കും വൈദ്യുതി തൊഴിലാളികൾക്കും വേതനം വർധിപ്പിക്കണമെന്ന ആവശ്യം ശക്​തമായതോടെയാണ്​ ബോർഡ്​ ഇക്കാര്യം പരിഗണിച്ചത്​.

പ്രതികൂല കാലാവസ്ഥയിലും അടിയന്തര സാഹചര്യങ്ങളിലും തകരാറുകൾ പരിഹരിക്കുന്നത ന് സ്‌ഥിരജീവനക്കാരെ സഹായിക്കുന്ന കരാർ തൊഴിലാളികൾ എത്ര മണിക്കൂർ അധികം ജോലി ചെയ്‌താലും എസ്‌റ്റിമേറ്റ് പ്രകാര മുള്ള ദിവസക്കൂലി മാത്രമാണു ലഭിക്കുന്നത്. നിലവിൽ ലൈൻമെയ്ന്റനൻസ് സെക്‌ഷനിലെ കരാർ ജീവനക്കാർക്ക് 675 രൂപയും 755 രൂപയുമാണ് ലഭിച്ചിരുന്നത്.

Related Articles

Back to top button