കെഎസ്ഇബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം..ഉദ്യോഗസ്ഥ അനാസ്ഥയെന്ന് സഹപ്രവർത്തകർ…
പാലക്കാട് അട്ടപ്പാടിയിൽ ചീരക്കടവിൽ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനിടയിൽ കെഎസ്ഇബി താത്കാലിക ജീവനക്കാരൻ മരിച്ച സംഭവം ഉദ്യോഗസ്ഥ അനാസ്ഥയെന്ന് ആരോപണം. ജോലിക്കിടെ വൈദ്യുതി തൂണിൽ നിന്നുള്ള കമ്പി സമീപത്തെ ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റാണ് നെല്ലിപ്പതി സ്വദേശി നഞ്ചൻ (52) മരിച്ചത്. ഹൈടെൻഷൻ ലൈനിൽ വൈദ്യുതി കടത്തിവിട്ടത് ഉദ്യോഗസ്ഥർ അറിയിച്ചില്ലെന്നും ഇതാണ് അപകടത്തിന് കാരണമെന്നുമാണ് നഞ്ചനൊപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ പറയുന്നത്.