കാട്ടുപന്നിക്കിട്ട് വച്ചത് കൊണ്ടത് ട്രാൻസ്ഫോർമറിന്…നഷ്ടം പഞ്ചായത്ത് നികത്തണമെന്ന് കെഎസ്ഇബി
KSEB asks the panchayat to compensate the transformer for what the wild boar left behind.
കുമരംപുത്തൂർ പഞ്ചായത്തിന്‍റെ കാട്ടുപന്നി വേട്ടയിൽ വെടി കൊണ്ടത് കെഎസ്ഇബിയുടെ ട്രാൻസ്ഫോർമറിന്. മോതിക്കലിലെ ഇരുനൂറോളം കൂടുംബങ്ങൾക്കാണ് വൈദ്യുതി മുടങ്ങിയത്. കെഎസ്ഇബി കണക്കാക്കിയ നഷ്ടം രണ്ടര ലക്ഷം രൂപയുമാണ്. കുമരംപുത്തൂർ പഞ്ചാത്തിലെ മോതിക്കൽ ഭാഗത്ത് കാട്ടുപന്നി വേട്ട നടക്കുന്നതിനിടെയാണ് സംഭവം. ഉതിർത്ത വെടി കൊണ്ടത് മോതിക്കൽ റോഡിലെ ഇടിഞ്ഞാടി റോഡ് ജംഗ്ഷനിലെ ട്രാൻസ്ഫോർമറിനാണ്.
വെടിയേറ്റ് തുളഞ്ഞ ട്രാൻസ്ഫോർമറിന്‍റെ പ്രവർത്തനം നിലച്ചു. വെടിയുണ്ട തുളഞ്ഞു കയറിയ ദ്വാരത്തിലൂടെ ട്രാൻസ്ഫോർമറിനുള്ളിലെ ഓയിൽ ചോർന്ന് പുറത്തേക്ക് ഒഴുകി. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മോതിക്കൽ മേഖലയിലെ 200 കുടുംബങ്ങളിലെ വൈദ്യുതി വിതരണം ഇതോടെ മുടങ്ങി.