പത്തനംതിട്ടയിൽ മാത്യു കുഴല്‍നാടൻ, വി ടി ബല്‍റാമിന് മലപ്പുറം, ഹൈബി ഈഡന്….

കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്ക് മേഖല തിരിച്ച് ചുമതല നല്‍കിയതോടൊപ്പം പ്രമുഖ നേതാക്കള്‍ക്ക് ജില്ലകളുടെ ചുമതലയും നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജനറല്‍ സെക്രട്ടറിമാര്‍ക്കും നേതാക്കള്‍ക്കും 140 നിയോജക മണ്ഡലങ്ങളുടെ ചുമതലയും നല്‍കി.

ജില്ലാ ചുമതലകള്‍

തിരുവനന്തപുരം-ഡി സുഗതന്‍

കൊല്ലം- എം വിന്‍സെന്റ് എംഎല്‍എ

പത്തനംതിട്ട- മാത്യു കുഴല്‍നാടന്‍ എംഎല്‍എ

ആലപ്പുഴ- റോയ് കെ പൗലോസ്

കോട്ടയം- ശരത് ചന്ദ്രപ്രസാദ്

ഇടുക്കി- എ എ ഷുക്കൂര്‍

എറണാകുളം-പാലോട് രവി

തൃശൂര്‍- ജെയ്‌സണ്‍ ജോസഫ്

മലപ്പുറം- വി ടി ബല്‍റാം

പാലക്കാട്- വി പി സജീന്ദ്രന്‍

കോഴിക്കോട്-ഹൈബി ഈഡന്‍

വയനാട്-വി എ നാരായണന്‍

കണ്ണൂര്‍- എം ലിജു

കാസര്‍കോട്-രമ്യ ഹരിദാസ്

മുന്‍ ഡിസിസി അധ്യക്ഷനായ നെയ്യാറ്റിന്‍കര സനലിനാണ് കെപിസിസിയുടെ സംഘടനാ ചുമതല. മുന്‍ എംഎല്‍എ എം എ വാഹിദിനാണ് കെപിസിസി ഓഫീസിന്റെ ചുമതല നല്‍കിയിട്ടുള്ളത്. കെപിസിസി നേതൃയോഗത്തിലാണ് ചുമതലകള്‍ നല്‍കാന്‍ തീരുമാനിച്ചത്.

Related Articles

Back to top button