കെ.പി ശങ്കരദാസും ജയില്‍മോചിതനായി

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസ് ജയില്‍ മോചിതനായി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് ശങ്കരദാസ് പുറത്തിറങ്ങി. കൊല്ലം കോടതി ശങ്കരദാസിന് സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെയും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ 12 പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരിക്കുകയാണ്.ഇക്കഴിഞ്ഞ ജനുവരി 14നാണ് പ്രത്യേക അന്വേഷണ സംഘം കെ.പി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജയിലില്‍ റിമാന്‍ഡ് 90 ദിവസം നീണ്ടതോടെ ജാമ്യം തേടി കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കട്ടിളപ്പാളിക്കേസിലും ദ്വാരപാലക ശില്‍പ്പ കേസിലും പ്രതിയാണ് ശങ്കരദാസ്.

Back to top button