കെ.പി. ശശികല ടീച്ചറുടെ ഭർത്താവ് അന്തരിച്ചു…
ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി.ശശികല ടീച്ചറുടെ ഭർത്താവ് വിജയകുമാർ അന്തരിച്ചു. 70 വയസായിരുന്നു.ശാരീരിക അസ്വസ്ഥകളെ തുടർന്ന് രണ്ട് ദിവസമായി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പട്ടാമ്പി മരുതൂരിൽ ഉള്ള തറവാട് വീട്ടുവളപ്പിൽ നടക്കും.ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർവി ബാബു അടക്കമുളള നേതാക്കൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധാഞ്ജലി അർപ്പിച്ചു.