മധ്യസ്ഥ ശ്രമങ്ങൾക്ക് വിളിച്ചുവരുത്തി…കാറിൻ്റെ ചില്ലിൽ അടിച്ചും ഇടിച്ചും യുവാവിനെ പുറത്തിറക്കി….. ആക്രമണത്തിനിരയായ..

കാറിൽ ഇരിക്കുകയായിരുന്ന യുവാവിന് മർദ്ദനം. കാറിൽ ഇരിക്കുകയായിരുന്ന യുവാവിനെ ഒരു സംഘം എത്തി കാറിന്റെ ചില്ല് തകർത്ത് പുറത്തേക്ക് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ മണിയൂർ സ്വദേശി മുഹമ്മദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്നലെ കുറ്റ്യാടി മരുതൻകര റോഡിലെ കാറിലിരിക്കുകയായിരുന്ന യുവാവിനെ ഒരു സംഘമാളുകൾ കാറിനടുത്തേക്ക് എത്തി ഉപദ്രവിക്കുകയായിരുന്നു. കൂട്ടത്തിലൊരാൾ ഒരാൾ മുഖംമൂടി ധരിച്ചിരുന്നു. കാറിൻ്റെ ചില്ലിൽ അടിച്ചും ഇടിച്ചും യുവാവിനെ പുറത്തിറക്കുകയായിരുന്നു സംഘം. യുവാവിനെ കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയും ചെയ്തു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന തർക്കത്തിന്റെ ഭാ​ഗമായാണ് ഇപ്പോഴുണ്ടായ മർദനം. മർദനമേറ്റ യുവാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൻ്റെ ഭാ​ഗമായുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് വിളിച്ചുവരുത്തിയാണ് വീണ്ടും ആക്രമണമുണ്ടായത്. നിലവിൽ കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തു.

Related Articles

Back to top button