പന്തീരാങ്കാവിലെ വീട്ടമ്മയുടെ മരണം..കുറ്റം സമ്മതിച്ച് പ്രതി..കൊലക്ക് കാരണം…..
കോഴിക്കോട് പന്തീരാങ്കാവിൽ വീട്ടമ്മയുടെ മരണത്തിൽ കസ്റ്റഡിയിലുള്ള മകളുടെ ഭർത്താവ് കുറ്റം സമ്മതിച്ചു.തമിഴ്നാട് സ്വദേശിയായ വീട്ടമ്മ അസ്മബീയയെയാണ് വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇവരുടെ മകളുടെ ഭര്‍ത്താവ് മഹമൂദാണ് പ്രതി.ചോദ്യം ചെയ്യലിൽ പ്രതി മഹമൂദ് കുറ്റം സമ്മതിച്ചു. തലയിണ മുഖത്ത് അമർത്തി കൊല ചെയ്തുവെന്ന് ഇയാൾ പൊലീസിന് മൊഴിനൽകി.അസ്മാബീയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കാനാണ് കൊല നടത്തിയത്.
പ്രതിയുടെ കയ്യില്‍ നിന്നും അസ്മാബിയുടെ സ്വാര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വീട്ടില്‍ നിന്നും കാണാതായ സ്‌കൂട്ടര്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തി.കൊലക്ക് ശേഷം വീട്ടിൽനിന്നും ഇറങ്ങിയ പ്രതി ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടാനായിരുന്നു ശ്രമിച്ചത്.എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ മലപ്പുറത്തുനിന്നും പ്രതിയെ പിടികൂടുകയായിരുന്നു.ഇന്നലെയാണ് അസ്മബീയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ ജോലി കഴിഞ്ഞ് എത്തിയ മകളാണ് അസ്മബീയെ മരിച്ച നിലയിൽ കാണുന്നത്. ആഭരണങ്ങൾ നഷ്ടപ്പെട്ടതും അതുവരെ അവിടെ ഉണ്ടായിരുന്ന മഹമൂദിനെ കാണാതായതുമാണ് സംശത്തിന് ഇടയാക്കിയത്.