അതിശക്തമായ കാറ്റ്, വീടിന്റെ ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്നു…
തിരുവമ്പാടിയില്‍ മേലേ പൊന്നാങ്കയത്ത് ശക്തമായ കാറ്റില്‍ വന്‍ നാശനഷ്ടം. ജയേഷ് കുറ്റിയാങ്കലിന്റെ വീട്ടിലാണ് നാശനഷ്ടം ഉണ്ടായത്.
ജയേഷിന്റെ ഭാര്യ ശാന്തിക്ക് പരിക്കേറ്റു. വൈകുന്നേരം ആഞ്ഞുവീശിയ കാറ്റില്‍ തെങ്ങും കമുകും കടപുഴകി വീടിന് മുകളില്‍ വീഴുകയായിരുന്നു. അടുക്കള പൂര്‍ണമായും തകര്‍ന്നു.അടുക്കളയില്‍ ഓടുകള്‍ തകര്‍ന്നുവീണാണ് പരിക്ക്. ഭിത്തി തകര്‍ന്നു.മഴയില്ലാതെ അതിശക്തമായ കാറ്റ് മാത്രമാണ് ഉണ്ടായത്.