സോഫ്റ്റ് വെയർ എഞ്ചിനീയർ അരൂരിൽ വീട് വാടകയ്ക്ക് എടുത്തത്…ജില്ലയിലെ ഏറ്റവും വലിയ….

ആലപ്പുഴ: ആലപ്പുഴയിലെ അരൂരിൽ വൻ മയക്ക് മരുന്ന് വേട്ട. അര കിലോയോളം എം ഡി എം എയുമായി കോഴിക്കോട് ഫറുക്ക് സ്വദേശി പിടിയിലായി. ഫറൂഖ് സ്വദേശിയായ ശ്രീമോൻ എന്നയാളെയാണ് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന അരൂരിലെ വീട്ടിൽ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരുർ പൊലിസും ചേർന്ന് പിടി കൂടിയത്. ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്ക് മരുന്ന് വേട്ടയാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഒരുമാസമായി ഇയാൾ അരൂരിൽ ഭാര്യയ്ക്കൊപ്പം വാടകവീട്ടിൽ താമസിച്ച് ലഹരിവിൽപന നടത്തുകയായിരുന്നു ശ്രീമോൻ എന്നാണ് പൊലീസ് പറയുന്നത്. ആലപ്പുഴ ജില്ലാ പൊലിസ് മേധാവി എം പി മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി ശ്രീമോൻ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് ബുധനാഴ്ച പുലർച്ചെ വീട്ടിൽ എത്തി പരിശോധന നടത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്


