സെക്‌സ് റാക്കറ്റ് കേസ്.. മുഖ്യപ്രതിയുടെ ഫോണിൽ നിർണായക തെളിവ്.. രണ്ട് പൊലീസുകാർക്കെതിരെ അന്വേഷണം…

മലാപ്പറമ്പിലെ സെക്‌സ് റാക്കറ്റ് കേസില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ അന്വേഷണം. വിജിലന്‍സിലെയും കണ്‍ട്രോള്‍ റൂമിലെയും ഡ്രൈവര്‍മാര്‍ക്ക് എതിരെയാണ് അന്വേഷണം.മുഖ്യപ്രതി ബിന്ദുവിന്റെ മൊബൈലില്‍ നിന്ന് ഇവരുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചതായാണ് വിവരം. ഇരുവര്‍ക്കും പങ്കുള്ളതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ നടക്കാവ് പൊലീസ് നടത്തിയ റെയ്ഡില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ അറസ്റ്റിലായത്. അപ്പാര്‍ട്ട്‌മെന്റില്‍ സെക്‌സ് റാക്കറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ്. കോഴിക്കോട് സ്വദേശിയുടേതായിരുന്നു അപ്പാര്‍ട്ട്‌മെന്റ്.

Related Articles

Back to top button