അച്ഛന്‍റെയും സഹോദരിയുടെയും അരികില്‍ നിന്നും ശ്രീനന്ദന്‍ ആണ്ടു പോയത് ആഴങ്ങളിലേക്ക്; വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കണ്ണീരണിഞ്ഞ് നാട്

ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച വിദ്യാര്‍ത്ഥിയുടെ മരണ വാര്‍ത്തയില്‍ കണ്ണീരണിഞ്ഞ് നാട്. കോഴിക്കോട് എലത്തൂര്‍ പുതിയാപ്പയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പുതിയാപ്പ പണ്ടാരക്കണ്ടി മനോജിന്റെ മകന്‍ ശ്രീനന്ദനാണ് കഴിഞ്ഞ ദിവസം മരിച്ചത്. അച്ഛനും സഹോദരിക്കുമൊപ്പം പുത്തൂര്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്.

രാവിലെ ഏഴോടെയായിരുന്നു സംഭവം. ശ്രീനന്ദന് നീന്തല്‍ അറിയാമായിരുന്നു. മകള്‍ പാര്‍വതിയെ നീന്തല്‍ പഠിപ്പിക്കുന്ന ശ്രദ്ധയിലായിരുന്നു മനോജ്. ഇതിനിടെ തിരിഞ്ഞ് നോക്കിയപ്പോള്‍ ശ്രീനന്ദന്‍ താഴേക്ക് ആണ്ട് പോകുന്നതാണ് കണ്ടത്. ഉടന്‍ തന്നെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കുട്ടിയെ കണ്ടെത്തി സമീപത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെളിയില്‍ ആണ്ടുപോയതാണെന്നാണ് കരുതുന്നത്. പുതിയാപ്പ ഗവ. ഫിഷറീസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രീനന്ദന്‍.

Related Articles

Back to top button