ദമ്മാമിൽ കെട്ടിടത്തിൽനിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം…

സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, ദഹ്റാൻ റോഡിലെ ഗൾഫ് പാലസിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്നു വീണ് കോഴിക്കോട് സ്വദേശി മരിച്ചു. പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖാണ് മരിച്ചത്. വൈകീട്ട് ജോലിയുടെ ഭാഗമായി കെട്ടിടത്തിലെത്തിയ റസാഖ് അബദ്ധത്തിൽ വഴുതി വീഴുകയായിരുന്നു.പരേതനായ മൊയ്‌തീൻ വീട്ടിൽ അബ്ദുല്ല കോയയുടെയും പുതിയ പന്തക്കലകത്ത് കുഞ്ഞിബിയുടെയും മകനാണ്.

ദമാമിലെ തെക്കേപ്പുറം കൂട്ടായ്മയുടെ പ്രധാന സംഘാടകരിൽ ഒരാളായ റസാഖ് ഫാറൂഖ് കോളജ് പൂർവ വിദ്യാർഥികളുടെ സംഘടനയായ ഫോസയുടെയും ഒപ്പം സിജിയുടേയും സ്ഥാപകരിൽ ഒരാളാണ്. ഖബറടക്ക സമയം പിന്നീട് അറിയിക്കുമെന്നും നിയമ നടപടി ക്രമങ്ങൾ നടന്ന് വരുന്നതായും ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ദമാം മെഡിക്കൽ കോപ്ലക്സ് ആശുപതിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button