‘എമര്‍ജന്‍സി ഡോര്‍ ചങ്ങലയിട്ട് പൂട്ടിയിരിക്കുകയായിരുന്നു; ഐസിയുവിലുള്ളവരെ പുറത്തെത്തിച്ചത് വാതില്‍ ചവിട്ടിപ്പൊളിച്ച്’…

കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ തീപിടിത്തത്തില്‍ മരിച്ച വയനാട് സ്വദേശിയായ നാസിറയ്ക്ക് വെന്റിലേറ്ററിന്റെ സഹായം ലഭ്യമായില്ലെന്ന് കുടുബം. എമര്‍ജന്‍സി ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു നാസിറ. തീപിടത്തിത്തിന് പിന്നാലെ മറ്റൊരു എമര്‍ജന്‍സി ഐസിയുവിലേക്ക് മാറ്റുന്നതുവരെ നസീറയ്ക്ക് ഓക്‌സിജന്‍ ലഭിക്കാതെ വന്നതോടെയാണ് മരണം സംഭവിച്ചതെന്ന് സഹോദരന്‍ യൂസഫലി പറഞ്ഞു. വ്യാഴാഴ്ചയാണ് വിഷം കഴിച്ചതിനെ തുടര്‍ന്ന് നസീറെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഷിഫ്റ്റിങ് നടന്നുകഴിഞ്ഞ ശേഷമാണ് നാസിറ മരിച്ചതെന്ന് സഹോദരന്‍ യൂസഫലി പറഞ്ഞു. നാസിറ എമര്‍ജന്‍സി ഐസിഐസിയുവിലായിരുന്നു. എമര്‍ജന്‍സി ഡോര്‍ ഉണ്ടായിരുന്നത് ചങ്ങല വെച്ച് പൂട്ടിയിട്ടിരിക്കുകയായിരുന്നു. പുക ഉയര്‍ന്നതിന് പിന്നാലെ ഡോര്‍ ചവിട്ടിപ്പൊളിച്ചാണ് ഐസിയുവിലുള്ളവരെ പുറത്തെത്തിച്ചത്.

തീപിടിത്തമുണ്ടായപ്പോള്‍ ഡോക്ടര്‍മാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. രോഗികളെ പുറത്തെത്തിക്കാനാണ് ശ്രമിച്ചത്. എമര്‍ജന്‍സി ഡോര്‍ പൂട്ടിയിട്ടത് രോഗികളെ അതിവേഗത്തില്‍ എത്തിക്കാന്‍ വിനയായി. സഹോദരിയെ എമര്‍ജന്‍സി ഐസിയുവില്‍ നിന്ന് നോര്‍മല്‍ ഐസിയുവിലേക്ക് കൊണ്ടുപോകാന്‍ പതിനഞ്ച് മിനിറ്റിലേറെ വേണ്ടിവന്നു. വെന്റിലേറ്ററിന്റെ സഹായമില്ലാതെ മുറ്റത്താണ് നിര്‍ത്തിയത്. ഓക്‌സിജന്‍ ലഭിക്കാതെ വന്നതോടെയാണ് നസീറ മരിച്ചതെന്നും യൂസഫലി പറഞ്ഞു.

ഇന്നലെ വൈകീട്ട് ഭയാനകമായ അവസ്ഥയിലുടെയാണ് കടന്നുപോയതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാര്‍ പറഞ്ഞു. ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അതിവേഗം രോഗികളെ മാറ്റിയതുകൊണ്ട് കൂടുതല്‍ അപകടം ഉണ്ടായില്ല. ആദ്യം തന്നെ രോഗികളെ പുറത്തെത്തിക്കാനാണ് ശ്രമം നടത്തിയതെന്നും നഴ്‌സുമാര്‍ പറഞ്ഞു.

തീപിടിത്തതിന് ശേഷം അത്യാഹിത വിഭാഗത്തില്‍ മരണം സ്ഥിരീകരിച്ച രോഗികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തിയേക്കും. പുകയേറ്റാണ് പലരും മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. മൂന്നുപേര്‍ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് ടി സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. സംഭവത്തില്‍ ഉന്നതല തല അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിനിടെ 5 മൃതദേഹങ്ങള്‍ അധികൃതര്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.

Related Articles

Back to top button