ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം.. 20കാരിക്ക് ദാരുണാന്ത്യം.. ഒപ്പമുണ്ടായിരുന്ന സഹോദരന്…

ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് മാത്തറ സ്വദേശി അൻസില (20) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന അൻസിലയുടെ സഹോദരൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോഴിക്കോട് പന്തീരാങ്കാവ് കൈമ്പാലത്ത് വൈകിട്ടോടെയാണ് അപകടമുണ്ടായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡിലേക്ക് തെറിച്ച് വീണ അൻസിലയുടെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങി.അന്‍സിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Back to top button