വിഎം വിനുവിന്‍റെ വോട്ട് വെട്ടിയെന്ന കോണ്‍ഗ്രസ് വാദം പൊളിയുന്നു.. നിര്‍ണായക വിവരങ്ങൾ പുറത്ത്….

കോഴിക്കോട് കോര്‍പ്പറേഷൻ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിറങ്ങിയ സംവിധായകൻ വിഎം വിനുവിന്‍റെ പേര് വോട്ടര്‍ പട്ടികയിൽ നിന്ന് നീക്കിയെന്ന കോണ്‍ഗ്രസിന്‍റെ ആരോപണം പൊളിയുന്നു. സ്ഥാനാര്‍ത്ഥിയായി വിഎം വിനുവിനെ പ്രഖ്യാപിച്ചശേഷം വോട്ട് വെട്ടിയതാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. എന്നാൽ, 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും വിഎം വിനുവിന് വോട്ടില്ലെന്ന് വിവരം പുറത്തുവന്നു. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മലാപറമ്പിൽ വോട്ട് ചെയ്തുവെന്നാണ് വിഎം വിനു ഇന്നലെ പറഞ്ഞത്. എന്നാൽ, മലാപറമ്പ് ഡിവിഷനിൽ 2020ലെ വോട്ടര്‍ പട്ടികയിലും വിഎം വിനു ഉൾപ്പെട്ടിരുന്നില്ലെന്നാണ് പുതിയ വിവരം.

Related Articles

Back to top button