റോഡിലൂടെ കടന്നു പോയപ്പോൾ കണ്ട കാഴ്ച്ച.. മരത്തിൽ പൂച്ചയെ കെട്ടിത്തൂക്കിയ നിലയിൽ

പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് പന്തീരാങ്കാവ് ഒളവണ്ണയിലെ കയറ്റിയിലാണ് സംഭവം. തറയിൽതൊടി താഴം മനാടത്ത് ശോഭനയുടെ വീട്ടുവളപ്പിലെ തേക്കുമരത്തിലാണ് കയറിൽ പൂച്ചയെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടത്. ഇതുവഴി കടന്നുപോയ യാത്രക്കാരനാണ് സംഭവം വീട്ടുകാരെ അറിയിച്ചത്. വൈകീട്ടോടെ വീട്ടിലെത്തിയ ശോഭനയുടെ മകൻ ശോഭീഷ് സംഭവം വാർഡ് മെംബറെ വിജയനെ അറിയിക്കുകയും വിജയൻ നല്ലളം പൊലീസിനെ ബന്ധപ്പെടുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൂച്ചയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.



