നാട്ടുകാർ ചോദിച്ചപ്പോൾ പറഞ്ഞത് കുഞ്ഞിന് പാലുകൊടുക്കാൻ വന്നതെന്ന്; ബാത്ത്റൂമിൽ കണ്ടത് പുറത്തുപറയാൻ പറ്റാത്ത കാര്യങ്ങളും…
മലാപ്പറമ്പിലെ അപ്പാർട്മെന്റിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘം പിടിയിലായത് നാട്ടുകാരുടെ ജാഗ്രതയിൽ. ഇവിടെ അനാശാസ്യപ്രവർത്തനങ്ങൾ നടക്കുന്നതായി നേരത്തേ തന്നെ പ്രദേശവാസികൾ പൊലീസിനെയും ഫ്ലാറ്റ് ഉടമകളെയും അറിയിച്ചിരുന്നു. അപ്പാർട്മെൻറ് കേന്ദ്രീകരിച്ച് അസ്വഭാവികമായ കാര്യങ്ങൾ നടക്കുന്നതായി നാട്ടുകാർ പറഞ്ഞിരുന്നതായി ഫ്ലാറ്റിന്റെ സഹ ഉടമ വെളിപ്പെടുത്തി. അതുസംബന്ധിച്ച് അത് അന്വേഷിച്ചിരുന്നതായും അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിക്കവെ പറഞ്ഞു.
അമിനീഷ് കുമാർ എന്നയാളും ഭാര്യയും ചേർന്നാണ് അപ്പാർട്ട്മെൻറ് വാടകയ്ക്ക് എടുത്തത്. ബഹറൈൻ ഫുട്ബോൾ ക്ലബിൻറെ ഫിസിയോ എന്നു പറഞ്ഞാണ് ഇയാൾ ബന്ധപ്പെട്ടതെന്നും സഹ ഉടമ പറയുന്നു. താഴെത്തെ നിലയിലാണ് ഇവർ താമസിക്കുന്നത്. അപ്പാർട്ട്മെൻറ് പൂർണമായും നോക്കി നടത്തുന്നത് അവരാണ്. വാടക കൃത്യമായി ഉടമകളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈയിടെ എത്തിയപ്പോൾ അപ്പാർട്ട്മെൻറിലെ കാര്യങ്ങളിൽ ശ്രദ്ധിക്കണം എന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഇക്കാര്യം നടത്തിപ്പുകാരോട് അന്വേഷിച്ചിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ളവരുടെ കൂട്ടിരിപ്പുകാരുടെ കുടുംബം കുട്ടിക്ക് പാൽ കൊടുക്കാൻ വന്നതാണെന്നായിരുന്നു നടത്തിപ്പുകാരുടെ മറുപടി. കാര്യം മനസിലായപ്പോൾ നാട്ടുകാർ പിരിഞ്ഞു പോയി എന്നാണ് അവർ അറിയിച്ചതെന്നും സഹ ഉടമ പറഞ്ഞു.
പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയുൾപ്പെടെ ആറു സ്ത്രീകളും മൂന്ന് പുരുഷൻമാരുമാണ് പൊലീസിന്റെ പിടിയിലായത്. പുൽപ്പള്ളി സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവൻതിരുത്തി സ്വദേശി ഉപേഷ് എന്നിവരാണ് പെൺവാണിഭ കേന്ദ്രത്തിലെ നടത്തിപ്പുകാർ. ഇടപാടിനെത്തിയ ചേലേമ്പ്ര സ്വദേശി ഷക്കീർ, തൃക്കലങ്ങോട് സ്വദേശി ഷഹാസ് എന്നിവരും പിടിയിലായി. തമിഴ്നാട്ടുകാരായ രണ്ട് സ്ത്രീകളും ബെംഗളൂരു സ്വദേശികളായ രണ്ട് സ്ത്രീകളും സംഘത്തിലുണ്ട്.
സ്പായുടെ പേരിൽ ഓൺലൈനിൽ പരസ്യം നൽകിയാണ് പെൺവാണിഭ സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ബാലുശേരി സ്വദേശി ഫ്ലാറ്റ് വാടകയ്ക്ക് എടുത്തശേഷം ഇടുക്കി സ്വദേശിനിയായ യുവതിക്ക് കൈമാറുകയായിരുന്നു. ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് താമസിക്കാനുള്ള കേന്ദ്രമായാണ് അയൽവാസികളെ ധരിപ്പിച്ചിരുന്നത്.
ഫ്ലാറ്റ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന വിവരം പൊലീസിന് നേരത്തേ തന്നെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. ഒരുമാസത്തോളം പെൺവാണിഭസംഘത്തെ നിരീക്ഷിച്ചതിന് ശേഷമാണ് പൊലീസ് റെയ്ഡിന് എത്തിയത്. പൊലീസ് റെയ്ഡിനെത്തുമ്പോൾ ഇടപാടുകാരും വാടക ഫ്ലാറ്റിനുള്ളിലുണ്ടായിരുന്നു. തമിഴ്നാട്ടിൽ നിന്നും ബംഗളുരൂവിൽ നിന്നും ഉള്ള യുവതികൾ ഉൾപ്പെട്ടതിനാൽ അന്തർ സംസ്ഥാന ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.