2000 രൂപക്ക് പെട്രോൾ അടിച്ച് കാറുമായി കടന്നുകളഞ്ഞു.. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി രക്ഷപെട്ടു.. യാസറിനായി വ്യാപക തിരച്ചിൽ….
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ. പ്രതി യാസിർ ബാലുശ്ശേരി എസ്സ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പിൽ നിന്നും 2000 രൂപക്ക് പെട്രോൾ അടിച്ച് പണം നൽകാതെ കാറുമായി കടന്നു കളഞ്ഞതായി റിപ്പോർട്ട്. ഇതേ കാറിലെത്തിയാണ് യാസർ ഭാര്യയെയും ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടി രക്ഷപ്പെട്ടത്.
താമരശ്ശേരിയിൽ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ ആഷിഖിന്റെ ഉറ്റ സുഹൃത്താണ് പ്രതി യാസിർ. കെഎല്‍ 57 എക്സ് 4289 എന്ന നമ്പറിലുള്ള ആള്‍ട്ടോ കാറിലാണ് പ്രതി രക്ഷപ്പെട്ടത്. കാറിന്റെ മുൻവശത്തെ ചില്ല് പൊട്ടിയിട്ടുണ്ട്. കൃത്യം നടന്ന് ഏതാനും മിനിറ്റുകൾക്ക് ശേഷമാണ് കാറിൽ പെട്രോൾ അടിക്കാനായി പമ്പിൽ എത്തിയത്.പ്രതിക്കായി വ്യാപക തിരച്ചിൽ നടത്തുകയാണ്. ഭാര്യ ഷിബിലയെയാണ് യാസിർ വെട്ടിക്കൊലപ്പെടുത്തിയത്. യുവതിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.