കോട്ടയം സ്വദേശിയായ യുവ എൻജിനീയർ ഖത്തറിൽ മരിച്ചു.. മരണകാരണം….

മലയാളി യുവാവ് ഖത്തറിൽ നിര്യാതനായി. ഫാൽ കമ്മ്യുണിക്കേഷനിൽ എൻജിനിയറായി ജോലി ചെയ്തിരുന്ന കോട്ടയം വെളിയന്നൂർ താമരക്കാട് സ്വദേശി അമൽജിത്ത് ഗോപാലൻ (30)ആണ് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചത്. പുത്തൻപുരക്കൽ ഗോപാലന്റെയും വെട്ടുകാട്ടിൽ സുമതിയുടെയും മകനാണ്.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Related Articles

Back to top button