ഒടുവിൽ ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി.. നിയമന ഉത്തരവിറക്കി…

കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കി ഉത്തരവിറക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലാണ് നിയമനം നല്‍കിയത്. ദേവസ്വം ബോര്‍ഡിലെ മരാമത്ത് വിഭാഗത്തില്‍ തേര്‍ഡ് ഗ്രേഡ് ഓവര്‍സീയര്‍ തസ്തികയിലാണ് ബിന്ദുവിന്‍റെ മകന്‍ നവനീതിന് നിയമനം നല്‍കിയത്. നവനീത് എഞ്ചിനീയറിംഗ് ബിരുദധാരിയാണ്.വൈക്കം അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലാണ് ജോലിയിൽ പ്രവേശിക്കേണ്ടത്.

കുടുംബത്തിന് സർക്കാർ വാഗ്ദാനം നൽകിയ പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞ മാസം താക്കോൽ കൈമാറിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമാണ് 12.50 ലക്ഷം രൂപ ചെലവഴിച്ച് വീട് പുതുക്കി പണിതത്. നേരത്തെ ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിലാണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു.

Related Articles

Back to top button