എം.സി റോഡിലൂടെ അതിവേഗം…. പിന്നാലെ ഓട്ടോറിക്ഷയും സ്‌കൂട്ടറും ഇടിച്ചു തെറിപ്പിച്ചു…
അടിച്ചു പൂസായി എം.സി റോഡിലൂടെ കാറില്‍ പാഞ്ഞു, പിന്നാലെ റോങ് സൈഡില്‍ എത്തി വഴിയരികില്‍ പാര്‍ക്കു ചെയ്തിരുന്ന ഓട്ടോറിക്ഷയും സ്‌കൂട്ടറും ഇടിച്ചു തെറിപ്പിച്ചു.
ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലും യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എം.സി. റോഡില്‍ മണിപ്പുഴയില്‍ ഇന്നു വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. ചങ്ങനാശേരിയില്‍ നിന്നും ചിങ്ങവനത്തേക്കു വരികയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ടു റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയും സ്‌കൂട്ടറും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അമിത വേഗത്തില്‍ ദിശ തെറ്റിച്ചു കയറിവന്ന കാര്‍ റോഡിന്റെ സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലും സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന വ്യക്തി മദ്യപിച്ചിരുന്നു എന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഓട്ടോറിക്ഷ ഒരു വശത്തേക്ക് മറിയുകയും ചെയ്തു.
അപകടമുണ്ടാകുന്ന സമയത്ത് ഓട്ടോയിലും സ്‌കൂട്ടറിലും ആളുകള്‍ ഉണ്ടാവാതിരുന്നത് വലിയ അപകടം ഒഴിവായി. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന മൂന്നു പേരെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നോ എന്നറിയാൻ വൈദ്യ പരിശോധന നടത്തുമെന്നു പോലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്നു റോഡിൽ ഏറെ നേരം ഗതാഗതകുരുക്കും ഉണ്ടായി. ചിങ്ങവനം പോലീസ് കേസെടുത്തു.