ഹൃദയാഘാതം.. കോട്ടയം സ്വദേശി ദമാമില്‍ മരിച്ചു…

കോട്ടയം ജില്ലയിലെ മണര്‍കാട്, ഐരാറ്റുനട ആലുമ്മൂട്ടില്‍ വീട്ടില്‍ ലിബു തോമസ് വര്‍ഗീസ് (45) ദമാമില്‍ ഹ്യദയാഘാതം മൂലം മരിച്ചു. പി.സി തോമസ്-അന്നമ്മ ദമ്പതികളുടെ മകനാണ്. പന്ത്രണ്ട് വര്‍ഷമായി ദമാമില്‍ പ്രവാസിയാണ്. ഹമദ് എസ് അല്‍ ഹവാസ് & പാര്‍ട്ണര്‍ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു.

മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നിയമ നടപടി ക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റേയും വര്‍ഗീസ് പെരുമ്പാവൂരിന്റെയും നേത്യത്വത്തില്‍ പുരോഗമിക്കുന്നു.

Related Articles

Back to top button