പത്ത് ബസുകൾക്കെതിരേ നടപടി; ഹൈവേ സേഫാക്കാൻ ഉറപ്പിച്ച് എംവിഡി…
ആറുവരിപ്പാതയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവത്തിൽ ജില്ലാ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം സ്പെഷ്യൽ ഡ്രൈവ് പരിശോധന നടത്തി.
അപകടമേഖലയായി മാറിയ ചേളാരി, ചെട്ടിയാര്‍മാട്, കക്കാട് എടരിക്കോട് മമ്മാലിപ്പടി, പുത്തനത്താണി, കുറ്റിപ്പുറം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു നടപടികള്‍. ഈ ഭാഗങ്ങളില്‍ അപകടമരണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിതത്വമുറപ്പാക്കാനുള്ള റിപ്പോര്‍ട്ട് കൈമാറി.



