ആദ്യം ബൈക്കിലിടിച്ചു, പിന്നെ 2 കാറുകളിലും, ഒടുവിൽ ട്രാൻസ്ഫോർമറിലും..നടന്നത്..

മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ നിയന്ത്രണം വിട്ട ലോറി കാറുകളിലും ബൈക്കിലും ഇടിച്ച് അപകടം. രാവിലെ ഏഴരയോടെ, പുത്തൂർ ജം​ഗ്ഷനിലാണ് ബ്രേക്ക് നഷ്ടപ്പെട്ട ലോറി ഇടിച്ച് അപകടമുണ്ടാക്കിയത്. പൂത്തൂർ റൗണ്ട് എബൗട്ടിന് മുന്നെയുള്ള ഇറക്കത്തിൽ വച്ചാണ് ബ്രേക്ക് നഷ്ടമായത്. ആദ്യം ബൈക്കിലും പിന്നാലെ രണ്ട് കാറുകളിലും ഇടിച്ച ലോറി, സമീപത്തെ ട്രാൻസ്ഫോർമറിൽ ഇടിച്ചാണ് നിന്നത്. ലോറി ഡ്രൈവർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. ഇവരെയെല്ലാം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പൂത്തൂരിനും പരിസര പ്രദേശത്തും വൈദ്യുതി വിതരണം താറുമാറായി.

Related Articles

Back to top button