കഥ പറഞ്ഞു കേൾപ്പിക്കാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ച് അഞ്ച് വയസുകാരനെ പീഡിപ്പിച്ചു.. കൂട്ട ബലാത്സംഗ കേസിലടക്കം പ്രതിയായ യുവാവ് പിടിയിൽ..

അഞ്ചുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പഅനീഷ് കുമാർ (44) ആണ് കോന്നി പോലീസിന്റെ പിടിയിലായത്. അങ്ങാടിക്കൽ ചന്ദനപ്പള്ളി രാജമ്മാ നിവാസ് വീട്ടിൽ നിന്നും കോന്നി പ്രമാടം വെള്ളപ്പാറ വട്ടപ്പാറചരിവുകാലായിൽ വാടകയ്ക്ക് താമസിക്കുന്നയാളാണ് അനീഷ്.

മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ കഥ പറഞ്ഞുകൊടുക്കാമെന്ന് പറഞ്ഞ് കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയ ശേഷം ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. ഈ വർഷം ജനുവരി 22, മാർച്ച് 11, മെയ് 2 എന്നീ തീയതികളിലാണ് കുട്ടിക്ക് പീഡനം നേരിട്ടത്. ലൈംഗികാതിക്രമം സംബന്ധിച്ച് ജൂലൈ 17-ന് ജില്ലാ ശിശു സംരക്ഷണ സമിതിയിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കോന്നി പൊലീസാണ് നടപടികൾ സ്വീകരിച്ചത്.

സിപിഒ നീന തെരേസ ജൂലിയർ കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പൊലീസ് ഇൻസ്പെക്ടർ സി.എൽ. സുധീറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. പത്തനംതിട്ട ജെ.എഫ്.എം.സി. രണ്ട് കോടതിയിലും കുട്ടിയുടെ മൊഴിയെടുത്തു. പ്രതിക്കെതിരെ ബാലനീതി നിയമപ്രകാരവും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ അനുസരിച്ചും കേസ് രജിസ്റ്റർ ചെയ്തു. ടിപ്പർ ലോറി ഡ്രൈവറാണ് അനീഷ്.

Related Articles

Back to top button