സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ കൊമ്പനാനയുടെ ജഡം കണ്ടെത്തി…

മണ്ണാർക്കാട് കൊമ്പനാനയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തി. കരിമ്പ മൂന്നേക്കറിൽ ആറ്റ്ല വെള്ളച്ചാട്ടത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ വനത്തിനോട് ചേർന്ന ഭാഗത്താണ് ജഡം കണ്ടെത്തിയത്. ജഡത്തിന് നാല് മാസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അഴുകിയ ജഡത്തിൽ നിന്ന് മാംസം പൂർണ്ണമായും മാറി അസ്ഥികൂടം മാത്രം ബാക്കിയായ നിലയിലാണ്. വനപാലകർ സ്ഥലത്തെത്തി. മണ്ണാർക്കാട്, പാലക്കാട് ഡിഎഫ്‌ഒമാരടക്കം ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ചോലയിൽ പൈപ്പിടാൻ പോയ യുവാക്കളാണ് ജഡം കണ്ടെത്തിയത്. പിന്നീട് വിവരം പൊലീസിനെയും വനം വകുപ്പിനെയും അറിയിക്കുകയായിരുന്നു.

Related Articles

Back to top button