മകളെ യാത്രയാക്കാനായി റെയിൽവെ സ്റ്റേഷനിലെത്തി.. കൊല്ലത്ത് ട്രെയിന് അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു.

കൊല്ലത്ത് ട്രെയിനിന് അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കൊല്ലം കൊട്ടാരക്കര റെയില്‍വെ സ്റ്റേഷനിൽ വെച്ചാണ് അപകടമുണ്ടായത്. കടയ്ക്കൽ സ്വദേശി മിനി (42) ആണ് മരിച്ചത്. മകളെ യാത്രയയക്കാനായി റെയിൽവേ സ്റ്റേഷനിലെത്തി ലഗേജ് വച്ച് തിരിച്ചിറങ്ങുന്നതിനിടെയാണ് ദാരുണാപകടമുണ്ടായത്.

ട്രെയിൻ മുന്നോട്ട് എടുത്തപ്പോൾ മിനി വീഴുകയായിരുന്നു. ലഗേജ് ട്രെയിനിൽ വെച്ചശേഷം മകളോട് യാത്രപറഞ്ഞ് തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

Related Articles

Back to top button