പരവൂരിൽ സ്കൂൾ ബസിൽ തീയും പുകയും..ഒടുവിൽ…

പരവൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്നും തീയും പുക ഉയർന്നത് ആശങ്കയുണർത്തി. മീയണ്ണൂർ ഡൽഹി പബ്ലിക് സ്കൂളിന്റെ ബസിൽ നിന്നാണ് പുക ഉയർന്നത്. പരവൂർ-തെക്കുംഭാഗം റോഡിൽ തെക്കുംഭാഗം ബീച്ചിനു സമീപത്തുവച്ചാണ് സംഭവം. 31 കുട്ടികളാണ് ഈ സമയം ബസിൽ ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

ബസിന്റെ എൻജിൻ ഭാഗത്തു നിന്നു തീയും പുകയും ഉയർന്നതോടെ ജീവനക്കാർ വിദ്യാർഥികളെ ഇറക്കി.. സമീപത്തെ വീട്ടുകാർ ബക്കറ്റിൽ വെള്ളം എത്തിച്ചു തീ കെടുത്താൻ ശ്രമിച്ചു. പിന്നാലെ പരവൂർ ഫയർ ഫോഴ്സ് എത്തി തീ പൂർണമായും അണച്ചു.

Related Articles

Back to top button