സ്കൂട്ട‌ർ മുതൽ കെഎസ്ആർടിസി ബസ് വരെ മുങ്ങി.. കൊല്ലത്ത് ദേശീയ പാതയിൽ വെള്ളക്കെട്ട്…

കൊട്ടിയത്ത് ശക്തമായ മഴയിൽ ദേശീയപാതയിൽ ഉണ്ടായ വെള്ളക്കെട്ടിൽ രാവിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ദേശീയപാതയുടെ നിർമാണം നടക്കുന്ന കൊട്ടിയം സിത്താര ജംഗ്ഷനിലെ സർവീസ് റോഡിലാണ് കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുടുങ്ങിയത്. റോഡിൻ്റെ നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഓടകൾ അടഞ്ഞതിനാൽ വെള്ളം ഒഴുകി പോകാൻ ഇടമില്ലാതായി. മണ്ണുമാന്തി യന്ത്രം ഉൾപ്പെടെ എത്തിച്ച് വെള്ളം ഒഴുക്കിവിടാനുള്ള മാർഗം ഒരുക്കിയതോടെയാണ് യാത്രാദുരിതത്തിന് പരിഹാരമായത്. അശാസ്ത്രീയമായ ദേശീയപാത നിർമ്മാണമാണ് യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുന്നതെന്നാണ് ആരോപണം

Related Articles

Back to top button