അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചു…പിന്നാലെ വയോധികനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചതിന് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കൊല്ലം കടയ്ക്കലിലാണ് അരിഷ്ടക്കടയിലെ ജീവനക്കാരനെ കൊലപ്പെടുത്തിയത്. കടയ്ക്കൽ മണലുവട്ടം സ്വദേശി 70 കാരനായ സത്യബാബുവാണ് കൊല്ലപ്പെട്ടത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 20 ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സത്യബാബു ഇന്നാണ് മരിച്ചത്. കടയ്ക്കൽ തുടയന്നൂർ സ്വദേശിയായ സിനു അറസ്റ്റിലായി.

Related Articles

Back to top button