കൊല്ലം കലക്ടറേറ്റ് സ്ഫോടനം..വിധി ഇന്ന്…

കൊല്ലം കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതികളുടെ ശിക്ഷ വിധിക്കും. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കേസിൽ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികളില്‍ ഒരാളെ കുറ്റവിമുക്തനാക്കുകയും ചെയ്തു. നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരുടെ ശിക്ഷയാണ് ഇന്ന് പ്രസ്താവിക്കുക. നാലാം പ്രതി കുൽകുമാര തെരുവിൽ ഷംസുദ്ദീനെയാണ് വെറുതെ വിട്ടത്.

Related Articles

Back to top button