പവര്‍ പ്ലേയിൽ കൊൽക്കത്തയ്ക്ക് തിരിച്ചടി….
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മോശം തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ കൊൽക്കത്തയ്ക്ക് 45 റൺസ് നേടുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടമായി. ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ് (1), സുനിൽ നരെയ്ൻ (17) എന്നിവരുടെ വിക്കറ്റുകളാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്.
ഗുജറാത്തിന് വേണ്ടി സിറാജാണ് ബൗളിംഗിന് തുടക്കമിട്ടത്. നാലാം പന്തിൽ തന്നെ റഹ്മാനുള്ള ഗുര്‍ബാസിനെ മടക്കിയയച്ച് സിറാജ് ഗുജറാത്തിന് മേൽക്കൈ നൽകി. വെറും 2 റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് ആദ്യ ഓവറിൽ നേടാനായത്. രണ്ടാം ഓവറിൽ ഇഷാന്ത് ശര്‍മ്മയ്ക്ക് എതിരെ അജിങ്ക്യ രഹാനെയും സുനിൽ നരെയ്നും ഓരോ ബൗണ്ടറികൾ നേടി ടീം സ്കോര്‍ ഉയര്‍ത്തി. മൂന്നാം ഓവറിൽ വീണ്ടും മികച്ച രീതിയിൽ പന്തെറിഞ്ഞ സിറാജിന്റെ അവസാന പന്ത് രഹാനെ ബൗണ്ടറി കടത്തി. മൂന്ന് ഓവറുകൾ പൂര്‍ത്തിയായപ്പോൾ ടീം സ്കോര്‍ 1 വിക്കറ്റ് നഷ്ടത്തിൽ 30 റൺസ്.