ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ തകര്‍പ്പൻ തുടക്കം…
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകര്‍പ്പൻ തുടക്കം. പവര്‍ പ്ലേ അവസാനിച്ചപ്പോൾ ഡൽഹി ഒരു വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എന്ന നിലയിലാണ്. 26 റൺസുമായി സുനിൽ നരെയ്നും 21 റൺസുമായി നായകൻ അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ. റഹ്മാനുള്ള ഗുര്‍ബാസിന്റെ (26) വിക്കറ്റാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്.
മത്സരത്തിലെ ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേയ്ക്ക് പായിച്ചാണ് റഹ്മാനുള്ള ഗുര്‍ബാസ് കൊൽക്കത്തയുടെ ഇന്നിംഗ്സിന് തുടക്കമിട്ടത്. അവസാന പന്തിലും ഗുര്‍ബാസ് ബൗണ്ടറി നേടി. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ ദുഷ്മന്ത ചമീരയെ സുനിൽ നരെയ്ൻ കടന്നാക്രമിച്ചു. നരെയ്ൻ രണ്ട് സിക്ശറുകളും ഒരു ബൗണ്ടറിയും നേടിയപ്പോൾ ഗുര്‍ബാസ് അവസാന പന്തിൽ ബൗണ്ടറിയടിച്ചു. 25 റൺസാണ് രണ്ടാം ഓവറിൽ മാത്രം പിറന്നത്.