എല്ലാ തെളിവും കൈമാറി.. കൊടകര കുഴൽപ്പണ കേസിൽ.. മൊഴിയെടുപ്പ്…

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ മൊഴിയെടുപ്പ് പൂർത്തിയായി. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സതീഷ്. തൃശൂർ പൊലീസ് ക്ലബിലായിരുന്നു മൊഴിയെടുപ്പ്.

ബിജെപി ഓഫീസിൽ കുഴൽപ്പണമെത്തിച്ചു എന്നാണ് സതീശൻ നേരത്തേ വെളിപ്പെടുത്തിയത്. ജില്ല പ്രസിഡന്റ് അടക്കമുള്ളവരുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നും സതീശൻ പറഞ്ഞിരുന്നു.സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അറിവോടെയാണ് പണം ഓഫീസിലെത്തിച്ചത്. തെരഞ്ഞെടുപ്പ് ഉപകരണങ്ങൾ എന്നു പറഞ്ഞ് ചാക്കുകളിലായാണ് കോടിക്കണക്കിനു രൂപ എത്തിച്ചത്. തൃശൂർ ഓഫീസിലേയ്ക്കുള്ള തുക നൽകിയ ശേഷം ബാക്കി പണം കൊണ്ടുപോയെന്നും ഇതിനെല്ലാം താൻ സാക്ഷിയാണെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button