കെട്ടിടം ഇടിഞ്ഞുവീണ സംഭവം.. പുറത്തെടുത്ത മൂന്ന്പേരും മരിച്ചു…
കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ മൂന്ന്പേരും മരിച്ചു.പശ്ചിമബംഗാള്‍ സ്വദേശികളായ രൂപേൽ, രാഹുൽ,ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആദ്യം പുറത്തെടുത്തത് രൂപേലിനെയാണ്.ബാക്കിയുള്ളവരെ പിന്നീടാണ് പുറത്തെടുത്തത്.
ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. പന്ത്രണ്ടോളം പേര്‍ താമസിച്ചിരുന്ന കെട്ടിടമാണ് പൊളിഞ്ഞത്.ഫയര്‍ഫോഴ്‌സും പൊലീസുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.