ദേശീയ പണിമുടക്ക് ദിവസം കൊച്ചി യാത്രക്കാർക്ക് ആശ്വാസം

നാളെ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ദിനത്തിലും കൊച്ചി മെട്രോ സർവീസ് മുടങ്ങില്ല എന്ന് മെട്രോ അധികൃതർ അറിയിച്ചു. രാവിലെ 6.30 മുതൽ രാത്രി 10 മണിവരെ സർവീസ് നടത്തും.
മെട്രോ ഫീഡർ ബസുകൾ ആലുവയിൽ നിന്ന് എയർപോർട്ടിലേക്കും കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും സർവീസ് നടത്തും. മറ്റ് ഫീഡർ ബസ് സർവീസുകൾ ഉണ്ടാകില്ല. കൂടാതെ കൊച്ചി വാട്ടർ മെട്രോയും നാളെ സാധാരണ സര്‍വീസ് നടത്തും.
അതേസമയം, കെഎസ്ആർടിസി ബസ് സർവീസും സാധാരണ രീതിയിൽ രാവിലെ 6.30 മുതൽ രാത്രി 10 മണിവരെ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ബസ് തടയുകയോ കേടുപാടുകൾ ഉണ്ടാക്കുകയോ ചെയ്യുകയാണെങ്കിൽ പോലീസ് സഹായം തേടുകയും, കടുത്ത നിയമ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.



