‘വിദ്യ’ പാസ് നിർത്തലാക്കി കൊച്ചി മെട്രോ.. ദുരിതത്തിലാകുന്നത് നിരവധി വിദ്യാർത്ഥികൾ…

‘വിദ്യ’ പാസ് നിർത്തലാക്കി കൊച്ചി മെട്രോ. വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കിൽ മെട്രോയിൽ യാത്ര ചെയ്യാൻ സഹായകമായിരുന്ന പദ്ധതിയാണ് കൊച്ചി മെട്രോ നിർത്തലാക്കിയത്. പുതിയ അധ്യായന വർഷത്തേക്കുള്ള പാസിനായി എത്തിയപ്പോഴാണ് പദ്ധതി നിർത്തലാക്കിയ വിവരം വിദ്യാർത്ഥികൾ അറിയുന്നത്. ഇതോടെ സ്ഥിരമായി യാത്ര ചെയ്തിരുന്ന വിദ്യാർഥികളാണ് ദുരിതത്തിലാകുന്നത്.

വിദ്യാർഥികളെ ആകർഷിക്കാനായി 2023 ലാണ് ‘വിദ്യ പാസ്’ അവതരിപ്പിക്കുന്നത്. കുറഞ്ഞ വിലയിൽ എളുപ്പത്തിൽ എത്താം എന്നതിനാൽ നിരവധി വിദ്യാർഥികളാണ് ഈ പദ്ധതി ഉപയോഗിച്ചിരുന്നത്. വിദ്യ പാസിനൊപ്പം തന്നെ ‘അടിപൊളി 30’, ‘വീക്കെൻഡ് ധമാക്ക’ തുടങ്ങിയ മറ്റു ചില പദ്ധതികളും മെട്രോ നിർത്തലാക്കി. യാത്രക്കാരെ കൂട്ടുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയവയായിരുന്നു ഇവയെല്ലാം.

കോമൺ പാസ്, കൊച്ചി വൻ കാർഡ്, 125 ദിന പാസ് എന്നിവ മാത്രമാണ് പെട്രോളിൽ അവശേഷിക്കുന്ന പദ്ധതികൾ. അതേസമയം, കൊച്ചി ഓൺ കാർഡിലെ സ്റ്റുഡൻസ് ഓൺലി പാസ് സൗകര്യം വിദ്യാർഥികൾക്ക് പ്രയോജനപ്പെടുത്താം. ഇത് ലഭിക്കുന്നതിന് വിദ്യാർഥികൾ സ്വന്തം പേരിൽ കൊച്ചി ഓൺ കാർഡ് വാങ്ങണം. ഇതിൽ നൂറ് ട്രിപ്പുകൾ ചാർജ് ചെയ്താൽ യാത്രാനിരക്കിൽ 60 ശതമാനം ഇളവ് ലഭിക്കും. എന്നാൽ ഇതിനേക്കാൾ വിദ്യാർഥികൾക്ക് സാമ്പത്തികമായി ലാഭം ഉണ്ടായിരുന്നത് വിദ്യ യാത്രാ പാസാണെന്നും അത് പുനഃസ്ഥാപിക്കണമെന്നും ആണ് വിദ്യാർഥികളുടെ ആവശ്യം.

Related Articles

Back to top button