മക്ഡൊണാൾഡ്‌സ് ഔട്ട്ലെറ്റിൽ ഇരുമ്പ് വടിയുമായി യുവാവെത്തി.. ജീവനക്കാരെ ഭീഷണിപ്പെടുത്തി സേഫ് ലോക്കറിൽ സൂക്ഷിച്ചിരുന്ന പണവുമായി കടന്നു…
ആഗോള റെസ്റ്റോറൻ്റ് ശൃംഖലയായ മക്ഡൊണാൾഡ്‌സ് ഔട്ട്ലെറ്റിൽ പിടിച്ചുപറി. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട് കൊച്ചി, ബാവാ മൻസിലിൽ ഖാസി വൈ ബി നിസാമുദ്ദീൻ (30) ആണ് പിടിയിലായത്. എറണാകുളം സെൻട്രൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരുമ്പ് വടിയുമായി ഔട്ട്ലെറ്റിന് അകത്ത് കയറിയ നിസാമുദ്ദീൻ മക്ഡൊണാൾഡ്‌സ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. വധിക്കുമെന്ന് ഭീഷണി കേട്ട് ഭയന്ന ജീവനക്കാർ ഔട്ട്ലെറ്റിലെ സേഫ് ലോക്കറിൽ സൂക്ഷിച്ചിരുന്ന പണവുമായി പ്രതി കടന്നു കളഞ്ഞെന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.