ട്രിവാന്‍ഡ്രത്തിനെതിരെ വെടിക്കെട്ട് തുടക്കവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്….
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് നല്ല തുടക്കം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കൊച്ചി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെന്ന നിലയിലാണ്. 20 പന്തില്‍ 27 റണ്‍സുമായി സഞ്ജു സാംസണും മൂന്ന് പന്തില്‍ മൂന്ന് റണ്‍സോടെ സാലി സാംസണും ക്രീസില്‍. 26 പന്തില്‍ 42 റണ്‍സെടുത്ത വിനൂപ് മനോഹരന്‍റെ വിക്കറ്റാണ് കൊച്ചിക്ക് നഷ്ടമായത്.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കൊച്ചിക്കായി സഞ്ജു വീണ്ടും ഓപ്പണറായി എത്തി. കൊച്ചിക്കായി അടി തുടങ്ങിയതും സഞ്ജു തന്നെയായിരുന്നു. ബേസില്‍ തമ്പിയെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ സഞ്ജു ആ ഓവറിലെ അഞ്ചാം പന്ത് സിക്സിനു തൂക്കി. പിന്നാലെ വീണ്ടുമൊരു ബൗണ്ടറി കൂടിനേടി സഞ്ജു വെടിക്കെട്ടിന് തിരികൊളുത്തി. സഞ്ജുവില്‍ നിന്ന് ആക്രമണം ഏറ്റെടുത്ത വിനൂപ് മനോഹരന്‍ ആസിഫ് സലാം എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറികള്‍ നേടി.




