കോടിപതിയെ ഇന്നറിയാം…സമ്മർ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്…
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ ബിആർ 102 നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനമായി 10 കോടി രൂപ നൽകുന്ന ലോട്ടറിയുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. 250 രൂപയായിരുന്നു സമ്മർ ബമ്പർ ടിക്കറ്റിൻ്റെ വില. SA, SB, SC, SD, SE, SG എന്നീ ആറ് സീരീസുകളിലായാണ് സമ്മർ ബമ്പർ ടിക്കറ്റ് വിപണിയിൽ എത്തിച്ചത്.
തിരുവനന്തപുരം ഖോർഖി ഭവനിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നൽകുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.



