കൊടിക്കുന്നില്‍ സുരേഷ് എംപിയെ ജാതീയമായി അധിക്ഷേപിച്ച് കെഎംസിസി നേതാവ്
കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷിനെ ജാതീയമായി അധിക്ഷേപിച്ച് കെഎംസിസി നേതാവ്. സണ്ണി ജോസഫിനെതിരായ കൊടിക്കുന്നില്‍ സുരേഷിന്റെ വിമര്‍ശനത്തിന്റെ വാര്‍ത്ത പങ്കുവച്ചാണ് യുപി മുസ്തഫയുടെ അധിക്ഷേപം. സിഎച്ച് സെന്റര്‍ റിയാദ് ഘടകത്തിന്റെ നേതാവാണ് മുസ്തഫ.
കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരനേയും ഇപ്പോഴത്തെ അധ്യക്ഷന്‍ സണ്ണി ജോസഫിനേയും താരതമ്യം ചെയ്ത് കൊടിക്കുന്നില്‍ സുരേഷ് കെപിസിസി നേതൃയോഗത്തില്‍ പറഞ്ഞ പരാമര്‍ശം ഇന്നലെ വിവാദമായിരുന്നു. പേരാവൂര്‍ മണ്ഡലത്തിന്റെ മാത്രം അധ്യക്ഷന്‍ എന്ന വിമര്‍ശനത്തിന് യോഗത്തില്‍ തന്നെ സണ്ണി ജോസഫ് കൃത്യമായി മറുപടി പറയുകയും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഇടപെട്ടതോടെ കൊടിക്കുന്നില്‍ തന്റെ പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു. യോഗത്തില്‍ പ്രശ്‌ന പരിഹാരമായെങ്കിലും സേഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെയാണ് സ്വന്തം മുന്നണിയിലെ നേതാവിനെതിരെ യുപി മുസ്തഫ അധിക്ഷേപ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.