സിഎജി റിപ്പോര്‍ട്ടില്‍ കെ കെ ശൈലജ പറയുന്നത്…
കോവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്ന സിഎജി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് മുഴുവന്‍ തുകയും നല്‍കിയത്. ലോകയുക്തക്ക് മുന്നില്‍ പരാതി നല്കിയപ്പോള് മുഖ്യമന്ത്രി തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്നും കെ.കെ ശൈലജ വ്യക്തമാക്കി.
സിഎജി റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും ഇത് പറഞ്ഞുകൊണ്ടേയിരിക്കേണ്ട കാര്യമില്ലെന്നും കെ കെ ശൈലജ പറഞ്ഞു. അസംബ്ലിയില്‍ താന്‍ ഉള്ളപ്പോള്‍ തന്നെ ഈ വിഷയം പ്രതിപക്ഷം ഉന്നയിച്ചതാണെന്നും വളരെ വ്യക്തമായി എന്താണ് സംഭവിച്ചതെന്ന് മറുപടി പറഞ്ഞതാണെന്നും കെ കെ ശൈലജ പറഞ്ഞു.